ഇടുക്കി: തമിഴ്നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന ലഭിച്ചു. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നും ലഭിച്ച സിഗ്നൽ അനുസരിച്ച് വണ്ണാത്തിപ്പാറ മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.
അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും മയക്കംവിട്ടുണർന്നെന്നും തുറന്നു വിട്ട സ്ഥലത്തുനിന്നു 10 കീലോമീറ്റർ അകലെയാണെന്നും അധികൃതർ അറിയിച്ചു. ഇതാണ് തിരികെ കേരളത്തിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന സംശയത്തിനിടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക