കർണാടക തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. ശനിയാഴ്ച ഹുബ്ബള്ളിയിലായിരിക്കും സോണിയ ഗാന്ധി പ്രചാരണത്തിനെത്തുക. സംസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രയിലും സോണിയ ഗാന്ധി പങ്കെടുത്തിരുന്നു.
സമരവേദിയിൽ പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്
അതേസമയം, കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇവർ എഐസിസി ആസ്ഥാനത്തേക്കും സോണിയ ഗാന്ധിയുടെ വസതിയിലേക്കും കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
ആലിയ ബട്ടിനെ ഐശ്വര്യ റായി എന്ന് തെറ്റിദ്ധരിച്ചു പാപ്പരാസികൾ; സംഭവം വൈറൽ
ബജ്രംഗ്ദളിനെ പോപ്പുലർ ഫ്രണ്ടിനോട് താരതമ്യപ്പെടുത്തുകയും ഒപ്പം തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന് പ്രകടന പത്രികയിൽ വിശേഷിപ്പിക്കുകയും ചെയ്തതായിരുന്നു ബജ്രംഗ്ദളിനെ ചൊടിപ്പിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13ന് നടക്കും. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക