എന്റെ കേരളം പ്രദർശന-വിപണന മേള മെയ് എട്ടിലേക്ക് മാറ്റി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ എന്റെ കേരളം മെഗാ പ്രദർശന-വിപണന മേള സംഘടിപ്പിക്കുന്നത്. മേള മെയ് 8 മുതൽ 14 വരെ പൊന്നാനി എ.വി.എച്ച്.എസ് സ്കൂളിലാണ് നടക്കുക.
ആലിയ ബട്ടിനെ ഐശ്വര്യ റായി എന്ന് തെറ്റിദ്ധരിച്ചു പാപ്പരാസികൾ; സംഭവം വൈറൽ
മെയ് എട്ടിന് വൈകീട്ട് 4.30ന് ഉദ്ഘാടന സമ്മേളനം നടക്കും. മലപ്പുറത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളയായിരിക്കുമിത്. മേളയിൽ 200 ലധികം സ്റ്റാളുകളും വ്യത്യസ്തമായ കലാപരിപാടികളും സെമിനാറുകളും ഉണ്ടായിരിക്കും. 42,000 ചതുരശ്ര അടിയിൽ ശീതീകരിച്ച ജർമ്മൻ ഹാംഗറിൽ 60 സർക്കാർ വകുപ്പുകളുടെ 110 തീം- സർവീസ് സ്റ്റാളുകൾ, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ 130 വിപണന യൂണിറ്റുകൾ എന്നിവയും ഒപ്പം കുടുംബശ്രീയുടെ മേൽ നോട്ടത്തിൽ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേളയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക