വോട്ടെടുപ്പില്‍ ജയ് ഹനുമാന് മുദ്രാവാക്യം മുഴക്കി കോണ്‍ഗ്രസിനെ തോല്പിക്കണമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ മുല്‍കിയില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ നിങ്ങള്‍ പോളിങ് ബൂത്തില്‍ ചെന്ന് വോട്ടിങ് മെഷീനില്‍ വിരലമര്‍ത്തുമ്ബോള്‍ ‘ജയ് ഹനുമാന്’ എന്ന് മുദ്രാവാക്യം മുഴക്കൂ എന്നാണ് മോദി ആവശ്യപ്പെട്ടത്.
വിദ്വേഷ-വര്‍ഗീയ പ്രചാരണം നടത്തുന്ന ബജ്റംഗ് ദളിനെയും പോപുലര്‍ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ആഹ്വാനം.
കോണ്‍ഗ്രസിന്റെത് ചീത്തവിളി സംസ്കാരമാണെന്നും അത് കര്‍ണാടക സ്വീകരിക്കില്ലെന്നും കോണ്‍ഗ്രസിന്റെ അഴിമതി തടഞ്ഞതിനാണ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ചീത്തവിളിക്കുന്നതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക