ഗുരുതര ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ആര്‍എസ്വി (റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) വെറസിനെ ചെറുക്കുന്ന അറെക്സ്വി വാക്സിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. എഫ്ഡിഎ അംഗീകാരം ലഭിക്കുന്ന ആദ്യ ആര്‍എസ്വി വാക്സിനാണിത് എന്നതാണ് ഇതിന്റെ സവിശേഷത.
ശ്വാസകോശനാള അണുബാധയെ ചെറുക്കാന്‍ 82% ഫലപ്രദമാണ് വാക്സിനെന്ന് പരീക്ഷണ ഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ നിര്‍മിക്കുന്ന വാക്സിന് ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കുക എന്നാണ് വിദഗ്ധർ പറയുന്നത്.
ആര്‍എസ്വി വൈറസ് പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്ന വൈറസാണ്. ശരാശരി 80000 കുട്ടികള്‍ വരെ ഒരു വര്‍ഷം അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. പ്രായമായ വിഭാഗത്തില്‍ പ്രതിവര്‍ഷം 1.77 ലക്ഷം ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. 14,000 മരണങ്ങളാണ് പ്രതിവര്‍ഷം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക