മാലിന്യമുക്തം നവകേരളം പരിപാടിയോടനുബന്ധിച്ച് ശുചീകരണം ഇന്നും നാളെയും നടക്കും. വൃത്തിയുള്ള കേരളം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടിയാണ് മാലിന്യമുക്തം നവകേരളം.
പ്രചാരണത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായാണ് കുടുംബശ്രീ ഓഫീസുകളിലും അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലും ശുചീകരണ പ്രവർത്തനം നടക്കുക.
അറിയുമോ ബ്രൊക്കോളി ചില്ലറക്കാരനല്ല , ഈ പച്ചക്കറി പതിവായി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം
ശനിയാഴ്ച കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും സൂക്ഷ്മ സംരംഭ യൂണിറ്റുകളും ഉൾപ്പെടെ 37,321 കേന്ദ്രങ്ങളിലും പരിസരങ്ങളിലുമാണ് ശുചീകരണം നടക്കുന്നത്.
ഇവിടങ്ങളിൽ നിന്നെല്ലാം തരംതിരിക്കുന്ന മാലിന്യം ഫലപ്രദമായ രീതിയിൽ തന്നെ നിർമാർജനം ചെയ്യാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക