സംസ്ഥാനത്ത് ഇന്നുമുതൽ മിതമായതോതിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മിതമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി
രണ്ടുദിവസത്തിനകം ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെയാകും മഴ.
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ; പിടികൂടാൻ ഇനി സെറ്റുകളിൽ ഷാഡോ പോലീസ് സാന്നിധ്യം
ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം, ബുധനാഴ്ചയും വ്യാഴാഴ്ചയും ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക