പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്ത കരാറുകാർക്ക് 40 കോടി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നദികളിൽ അടിഞ്ഞുകൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്ത കരാറുകാർക്കാണ് കുടിശിക ബിൽ തുകയായ 40,36,08,265 രൂപ അനുവദിക്കാൻ തീരുമാനിച്ചത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് അനുവദിക്കും
സപ്ലൈകോ ജീവനക്കാർക്ക് ധനവകുപ്പ് അംഗീകരിച്ച ശമ്പള സ്കെയിലും നിബന്ധനകളും ഉൾപ്പെടുത്തി പതിനൊന്നാം ശമ്പള പരിഷ്കരണവും അനുവദിച്ചിട്ടുണ്ട്.
പാലക്കാട് ഐഐടിക്ക് വേണ്ടി വനം വകുപ്പിൽ നിന്ന് ഏറ്റെടുത്ത 18.14 ഹെക്ടർ ഭൂമിക്ക് പകരം അട്ടപ്പാടി താലൂക്കിൽ 20.022 ഹെക്ടർ ഭൂമി വനം വകുപ്പിന് പരിഹാര വനവത്കരണത്തിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക