സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ചൊരു എണ്ണയാണ് ഒലിവ് ഓയിൽ. ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഒലിവ് ഓയിലിൽ വൈറ്റമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചുളിവുകൾ കുറയ്ക്കാനുമെല്ലാം ഒലീവ് ഓയിൽ സഹായിക്കുന്നു. മെഡിറ്ററേനിയൻ പാചകരീതിയുടെ പ്രധാന ഘടകമായ ഒലിവ് ഓയില്‍ (Olive Oil) ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണകളിലൊന്നായും കണക്കാക്കപ്പെടുന്നു.
ഒലിവ് ഓയില്‍ പല തരമുണ്ട്. വിർജിൻ ഒലിവ് എണ്ണ, എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ തുടങ്ങിയവയാണ് ഇവ. ചെറിയ എരിവോടുകൂടിയ രുചികരമായ ഈ എണ്ണ പാചകങ്ങളിൽ ഉൾപ്പെടുത്തുന്നത് ഏറെ എളുപ്പവും ഒപ്പം ഗുണകരവുമാണ്. ഒലിവ് എണ്ണ ഉപയോഗിച്ച് പച്ചക്കറികൾ വഴറ്റാനും സാലഡിൽ ഒഴിയ്ക്കാനും ഏറെ നല്ലതാണ്.
ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ള ഒലിവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. ഒലീവ് ഓയിൽ ഒരു മികച്ച മോയ്സ്ചറൈസറാണ്. ഇത് ചർമ്മത്തിന്റെ വരൾച്ച ഇല്ലാതെ ചർമ്മത്തിന് തിളക്കവും നിറവും വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തിസിറ്റി വർധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ്. ശൈത്യകാലത്ത് ഉണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് ഒലിവ് ഓയില്‍. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും ഇതിൽ ധാരാളമുണ്ട്, ഇത് ചർമ്മത്തിൽ നേരിട്ട് പ്രയോഗിക്കുമ്പോൾ ഗുണം ചെയ്യും.
ഒലീവ് ഓയിൽ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഈ സംയുക്തങ്ങൾക്ക് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ കഴിയും. ഇത് ചർമ്മത്തിൽ കൊളാജൻ വർദ്ധിപ്പിക്കാനും സഹായിക്കും. ഒലിവ് ഓയിലിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് മുറിവ് ഉണക്കുന്നതിന് സഹായിക്കുന്നു.
ഒലിവ് ഓയില്‍ ചര്‍മ്മത്തിന് എങ്ങിനെ ഗുണം ചെയ്യും
വരണ്ട ചര്‍മ്മം മൃദുവാക്കാന്‍- വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച പരിഹാരമാണ് ഒലിവ് ഓയില്‍. ചര്‍മ്മത്തിന്റെ വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.
ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി മാറ്റുന്നു- ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍. ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ചര്‍മ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു. സ്വാഭാവിക ജലാംശം ഉള്ള ഒരു ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കുന്നു.
ആന്റി-ഏജിംഗ് ഗുണങ്ങള്‍ – വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ ഒലിവ് ഓയില്‍ ഏറെ സഹായകമാണ്. മികച്ച ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ഉള്ള ഒലിവ് ഓയില്‍ നേര്‍ത്ത വരകള്‍, ചുളിവുകള്‍, ആദ്യകാല വാര്‍ദ്ധക്യത്തിന്റെ മറ്റ് അടയാളങ്ങള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കും. ഒലിവ് ഓയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു: – മസാജ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗമാണ്. ഇതിനായി ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ ഗുണം ഇരട്ടിയാകും. മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒലിവ് ഓയില്‍ പതിവായി മസാജ് ചെയ്യാം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുക മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായ പോഷണം നല്‍കുകയും ചെയ്യുന്നു.
ജീര്‍ണ ചര്‍മ്മത്തെ പുറംതള്ളുന്നു- ഒലിവ് ഓയില്‍ അടങ്ങിയിരിയ്ക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെയും ചര്‍മ്മ സുഷിരങ്ങളെയും ആഴത്തില്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ നിര്‍ജീവ കോശങ്ങളെയും നീക്കം ചെയ്യുകയും പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ നീക്കം ചെയ്യാനും ഒലിവ് ഓയിലിനു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക