ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് പുറത്തിറങ്ങിയ ചിത്രമാണ് സുദീപ്തോ സെനിന്റെ ‘ദി കേരള സ്റ്റോറി’ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ‘ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സുദീപ്തോ സെൻ.
പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമ കാരണം നൂറ് കോടി ജനങ്ങളെ ബോധവത്കരിക്കാൻ കഴിഞ്ഞെന്നും സംവിധായകനും നടിമാരും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘രാജ്യം മുഴുവൻ കേരള സ്റ്റോറിയുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തണം. കേന്ദ്രസർക്കാർ ഇതിനായി നികുതിയിൽ ഇളവ് വരുത്തണം. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണം. കൂടാതെ സിനിമ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം’, സുദീപ്തോ സെൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക