തെന്നിന്ത്യൻ താരം രാം ചരണും പങ്കാളി ഉപാസനയും ഒരു കുഞ്ഞിനെ പ്രതീക്ഷിചിരിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇത്രയും വൈകി ഒരു തീരുമാനത്തിലെത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണിപ്പോൾ ഉപാസന കമിനേനി.
വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാമ്പത്തികമായി സുരക്ഷിതരാകാൻ ഇരുവരും ആഗ്രഹിച്ചിരുന്നു എന്നും ആ തീരുമാനത്തിൽ വിവാഹത്തിന് മുമ്പ് തന്നെ അണ്ഡം ശീതീകരിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഉപാസന പറഞ്ഞു.
‘അണ്ഡം ശീതികരിക്കുക എന്ന തീരുമാനത്തിൽ ഞാനും റാമും ആദ്യമേ എത്തിയിരുന്നു. വിവാഹത്തിന്റെ തുടക്ക സമയത്ത് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞങ്ങളിരുവരും എടുത്ത തീരുമാനം. ഇപ്പോള്‍ സാമ്പത്തികമായി ഞങ്ങൾ സുരക്ഷിതമാണ്. ഒരു കുട്ടിയെ പരിപാലിക്കാനും കുഞ്ഞിന് സുരക്ഷിതമായ ഭാവി നല്‍കാനും ഞങ്ങൾ പ്രാപ്തരാണ്,’ ഉപാസന പറഞ്ഞു. സംരംഭകയാണ് ഉപാസന കാമിനേനി.
രാം ചരണ്‍ തന്നെയാണ് താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക