തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് കീർത്തി സുരേഷ്. ഇപ്പോൾ താരം ഒരു അഞ്ജാത സുന്ദരനൊപ്പം നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. ഇയാൾ ആരാണെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.
ഒരു ബിസിനസുകാരനുമായി കീർത്തിയുടെ വിവാഹം ഉണ്ടാകുമെന്ന വാർത്തകൾ മുൻപ് വന്നിരുന്നു. ഇത് എത്രത്തോളം സത്യം ആണ് എന്ന് ഇതുവരെ വ്യക്തമല്ല. എന്നാൽ ആ വ്യക്തിയാണ് ചിത്രത്തിൽ എന്ന സൂചനകൾ നൽകുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇത് താരത്തിന്റെ കാമുകനാണോ എന്നുള്ള സംശയം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ആരാധകർ. കീര്‍ത്തി സുരേഷുമായി പ്രണയത്തിലാണെന്ന് പറയപ്പെടുന്ന ബിസിനസുകാരന് ഫര്ഹാന് തന്നെയാണോ എന്ന സംശയവും ചിലര്‍ പങ്കുവെച്ചു. കാമുകനെ പരിചയപ്പെടുത്തക എന്നതാണോ കീര്‍ത്തി സുരേഷ് ഉദ്ദേശിച്ചതെന്നും ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. എന്തായാലും താരം ഇതുവരെ ചോദ്യങ്ങൾക്കൊന്നും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക