ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകുവാനായി കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ട് വരണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സ്ക്രീനിംഗ് നടത്തിയ ശേഷം അവരിൽ നിന്നും തെരഞ്ഞെടുക്കുന്ന പത്ത് പേർക്ക് അനുയോജ്യമായ ജോലി നൽകുന്നത് വഴി സമൂഹത്തിന്റെ തന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കണം.
മുട്ടയും കിഴങ്ങുമുണ്ടോ? തയ്യാറാക്കാം അടിപൊളി വിഭവം
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ സി. എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച “പ്രതീക്ഷാ സംഗമം”, “അറിയാം-ഓട്ടിസം” എന്നീ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിൽ തൊഴിൽ നൽകിയവരെ ചടങ്ങിൽ മന്ത്രി അനുമോദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക