ചേരുവകൾ
1.കിഴങ്ങ് – 5എണ്ണം
2.മുട്ട – 5 എണ്ണം
3.സവാള – 2 എണ്ണം
4.കറിവേപ്പില-ആവശ്യത്തിന്
5.ഇഞ്ചി – രണ്ട് കഷ്ണം
6.കുരുമുളകുപൊടി – ഒരു ടീസ്പൂൺ
7.പച്ചമുളക്- 4 എണ്ണം
8.വെളിച്ചെണ്ണ-2 ടേബിൾ സ്പൂൺ
9.ഉപ്പ് – ആവശ്യത്തിന്
സൂര്യക്കും ജ്യോതികക്കുമൊപ്പം സായ് പല്ലവി; വൈറലായി ചിത്രങ്ങൾ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങിയതിനു ശേഷം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇഞ്ചി,പച്ചമുളക്, കറിവേപ്പില,പാകത്തിന് ഉപ്പ് എന്നിവ, ചേർത്ത് കൊടുക്കുക. എടുത്തുവെച്ച അഞ്ച് മുട്ട നന്നായി അടിച്ചതിനു ശേഷം ഈ കൂട്ടിലേക്ക് ചേർത്തു കൊടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം നമ്മുടെ മിശ്രിതം ചെറിയ കനത്തിൽ ഒഴിച്ചു കൊടുക്കുക. ചെറിയ തീയിൽ മൂടിവെച്ച് ഇരുവശവും വേവിച്ചെടുക്കുക. മുട്ടയും കിഴങ്ങും ചേർത്ത നമ്മുടെ വിഭവം റെഡിയായി കഴിഞ്ഞു. ഇത് മുറിച്ച് ചൂടോടെ വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക