ലോസ് ആഞ്ചൽസ്: 2026ലെ ലോകകപ്പിന് തുടക്കമിട്ട് ഫിഫ. ലോകകപ്പ് ലോഗോയും മുദ്രാവാക്യവും ഫിഫ പുറത്തുവിട്ടു. ലോസ് ആഞ്ചൽസിലെ ഗ്രിഫിത്ത് ഒബ്സർവേറ്ററിയിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ അനാച്ഛാദനം. റൊണാൾഡോ അടക്കമുള്ളവർ അതിഥികളായി പങ്കെടുത്ത ചടങ്ങിന് ഫിഫ അധ്യക്ഷൻ ജിയാന്നി ഇൻഫാന്റിനോയാണ് നേതൃത്വം നൽകിയത്. ‘വീ ആർ 26′(നമ്മൾ 26) എന്നാണ് ലോകകപ്പ് മുദ്രാവാക്യം.
ലോകത്തെ സ്വാഗതം ചെയ്യാൻ നമ്മൾ ഒറ്റക്കെട്ടാണെന്ന് ജിയാന്നി പറഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും വിശാലവുമായ ടൂർണമെന്റാണ് വരാൻ പോകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ആതിഥ്യമരുളുന്ന രാജ്യത്തിനും ഫിഫ ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടേതായ അധ്യായം കുറിക്കാനുള്ള അവസരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക