ജാർഖണ്ഡിൽ നക്സലേറ്റുകൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് പത്ത് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. റാഞ്ചി ചൈബാസയിലെ ടോന്റോ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
റോളരൂപി ജെൻഗഗഡ വനത്തിൽ പുല്ലു പറക്കാൻ പോയ കുട്ടിയാണ് കൊല്ലപ്പെട്ടത്. സുരക്ഷാഉദ്യോഗസ്ഥരുടെ വാഹനം തകർക്കാനായി സ്ഥാപിച്ചതാണ് ഈ സ്ഫോടക വസ്തുവെന്ന് പോലീസിന്റെ വിലയിരുത്തൽ.
പോലീസും സിആർപിഎഫും ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. ഗ്രാമവാസികളുടെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം ചൈബാസയിലെ സദർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക