കേന്ദ്രസർക്കാർ ജീവനക്കാർക്ക് കുട്ടികളെ ദത്തെടുക്കുന്നതിനോട് അനുബന്ധിച്ച് അവധി നൽകുന്ന മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച സർക്കാർ പുതിയ വിജ്ഞാപനമിറക്കി.
രണ്ടാംഘട്ട ചർച്ചകൾ ഫലം കണ്ടു. ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തിന് വഴി തെളിയുന്നു.
പുരുഷ ജീവനക്കാർക്ക് ദത്തെടുക്കലിന് മുൻപുള്ള കാലയളവിലോ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞിനെ ദത്തെടുത്തതിന് ശേഷമോ ആറുമാസത്തിനകം 15 ദിവസം അവധി അനുവദിക്കാനാണ് തീരുമാനം.
ആശ്വാസ കിരണം പദ്ധതി; തുടർ സഹായത്തിന് രേഖകൾ സമർപ്പിക്കണം
ഇതിനു മുൻപ് ദത്തെടുത്ത ശേഷം മാത്രമായിരുന്നു അവധി നൽകിയിരുന്നത്. വനിതകൾക്ക് ഇതേ കാലയളവിൽ 180 ദിവസം അവധി നൽകും. അതേസമയം, പ്രീ അഡോപ്ഷൻ സമയത്ത് അവധിയെടുത്തതിനുശേഷം ദത്തെടുക്കുന്നില്ലെങ്കിൽ ആ അവധി മറ്റ് അവധികളിൽ നിന്ന് കുറയ്ക്കുമെന്നും ഭേദഗതി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക