വേനൽച്ചൂടിന്റെ കാഠിന്യം ദിനംപ്രതി വർധിച്ചു വരികയാണല്ലോ .ചൂടിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്ന് ആലോചിച്ചു വീർപ്പുമുട്ടുകയാണ് മലയാളികൾ.അതിനു കുറച്ചെങ്കിലും നമ്മളെ സഹായിക്കാൻ ചില ഫലങ്ങളെ കൊണ്ട് സാധിക്കും.
പൊള്ളുന്ന വേനലിൽ നിന്നും നമ്മെ ഒരു പരിധി വരെ സഹായിക്കാൻ
,സ്ട്രൗബെറി,തണ്ണിമത്തൻ,പൈനാപ്പിൾ,ആപ്പിൾ, പപ്പായ,ഓറഞ്ച് എന്നീ പഴങ്ങൾക്ക് സാധിക്കും.ഇതെങ്ങനെയെന്നു നോക്കാം.വേനൽക്കാലത്തു ഏറ്റവും കൂടുതൽ ലഭ്യമായിട്ടുള്ള ഫലമാണ് മാമ്പഴം. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും.
അതുപോലെ തന്നെ ഇപ്പോൾ സുലഭമായി ലഭിക്കുന്ന ഫലമാണ് തണ്ണിമത്തൻ. വേനൽക്കാലത്തു തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ശരീരം തണുപ്പിക്കുന്നതിനും സഹായിക്കും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴങ്ങളാണ് പൈനാപ്പിൾ ,ഓറഞ്ച്,പപ്പായ എന്നിവ. പപ്പായ ശരീരത്തിലെ കൊളസ്ട്രോൾ കുറക്കാനും ആപ്പിൾ എല്ലുകൾ പല്ലുകൾ ചർമം എന്നിവയുടെ ആരോഗ്യത്തിനും പൈനാപ്പിൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക