വേനൽക്കാലത്ത് എല്ലാത്തരം ജ്യൂസുകൾക്കും പ്രിയം ഏറെയാണ്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്ന ആളുകൾക്കും ജ്യൂസ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു ജ്യൂസ് ആയാലോ ഇന്ന് ? അങ്ങനെ ഒരുപാട് ജനശ്രദ്ധ പിടിച്ചു പറ്റിയ ജ്യൂസ് ആണ് “തമ്പുരാൻ” ജ്യൂസ്. നമ്മുടെ ബീറ്റ്റൂട്ട് ആണ് ഇതിലെ പ്രധാന ചേരുവ. ഇതിനായി ആദ്യം വേണ്ടത് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയതിന് ശേഷം കഷ്ണങ്ങളാ ക്കി ഒരു കുക്കറിൽ ഇട്ട് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.
വേവിച്ചെടുത്ത ബീറ്റ്റൂട്ട്,തിളപ്പിക്കാത്ത പാൽ, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു സ്പൂൺ വാനില എസെൻസ്, കുറച്ച് വിപ്പിംഗ് ക്രീം, മധുരത്തിന് ആവശ്യമായ പഞ്ചസാര,കുറച്ച് മിൽക്ക് മെയ്ഡ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. കുറച്ച് ഐസ് ക്യൂബ്സ് കൂടി ഇട്ട് നല്ല പോലെ ഇട്ട് അടിച്ചെടുക്കുക. നല്ല ടേസ്റ്റിയായ ബീറ്റ്റൂട്ട് ജ്യൂസ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക