അനിമേഷൻ കാർട്ടൂൺ ചരിത്രം തന്നെ മാറ്റിമറിച്ച കഥാപാത്രങ്ങളിൽ ഒന്നായ കുഞ്ഞൻ എലിയാണ് മിക്കി മൗസ് .1928 ലാണ് മിക്കി മൗസ് എന്ന കഥാപാത്രത്തെ വാൾഡ് ഡിസ്നി പരിചയപ്പെടുത്തുന്നത്. ഡിസ്നി എന്ന കമ്പനിയെ വളർത്തുനതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ച ഒരു കഥാപാത്രം തന്നെ ആയിരുന്നു കുട്ടികൾക്കിടയിൽ തരംഗം സൃഷ്ടിച്ച മിക്കി മൗസ്.
1927 ഇൽ ഓസ്വാൾഡ് എന്ന മുയലിനെ വച്ച് മുഴുനീള അനിമേഷൻ ചലച്ചിത്രങ്ങൾ ഡിസ്നി ആരംഭിച്ചു. അതിന് ശേഷം 1928ൽ ഈ കഥാപാത്രത്തിന് ചെറിയ മാറ്റങ്ങൾ വരുത്തി മിക്കി മൗസാക്കി. തുടക്കത്തിൽ മോർട്ടിമാർ മൗസ് എന്ന് പേര് നൽകിയ ഡിസ്നി പിന്നീട് തന്റെ ഭാര്യയുടെ നിരന്തരം ആയ വാശി കാരണം പുതിയ പേരായ മിക്കി മൗസ് തെരഞ്ഞെടുക്കുകയായിരുന്നു.1929 മെയ് 23 ന് ‘ദി കാർണിവൽ കിഡ്’ എന്ന ഫിലിമിൽ ആണ് മിക്കി മൗസ് ആദ്യം ആയി പ്രേക്ഷകർക്ക് മുന്നിൽ സംസാരിച്ച് എത്തുന്നത് .
ഡിസ്നി തന്നെ ആയിരുന്നു മിക്കിക്ക് ശബ്ദം കൊടുത്തിരുന്നത്. തന്റെ കൂട്ടുകാരോട് ഒപ്പം ചേർന്ന് മിക്കി മൗസ് കാണിക്കുന്ന കുസൃതികൾ ഒക്കെയും കുട്ടികളെയും മുതിർന്നവരേയും ഒരേ പോലെ ചിരിപ്പിക്കുകയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക