നമുക്ക് ഇഷ്ട്ടമുള്ള ആളുടെ പേര് ടാറ്റൂ ചെയ്യുന്നത് പുതിയ കാര്യമല്ല. പ്രണയം പ്രകടിപ്പിക്കാൻ ദമ്പതികൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും തന്റെ പങ്കാളിയുടെ പേര് ടാറ്റൂ ചെയുന്നത് ഇപ്പോൾ പതിവാണ്. എന്നാൽ ഇവിടെ ഭർത്താവിനോടുള്ള പ്രണയം ഒരു സ്ത്രീ പ്രകടിപ്പിച്ചത് തന്റെ ഭർത്താവിന്റെ പേര് നെറ്റിയിൽ പച്ചകുത്തിയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ വിഡിയോ.
യുവതി ഭർത്താവിന്റെ പേര് പച്ച കുത്തുന്ന വീഡിയോ ഇതിനകം വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു.
ബെംഗളൂരുവിലെ കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോ എന്ന ടാറ്റൂ പാർലറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. കസേരയിൽ ഇരിക്കുന്ന ഒരു യുവതിയുടെ നെറ്റിയില്‍ അവരുടെ ഭര്‍ത്താവിന്റെ പേര് എഴുതിയ ഒരു പേപ്പര്‍ പതിപ്പിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ഇതിന്റെ കാര്‍ബണ്‍കോപ്പി നെറ്റിയില്‍ വരയ്ക്കുന്നു. ടാറ്റൂ ചെയ്യുന്ന സൂചി നെറ്റിയില്‍ വേദന പടര്‍ത്തുമ്പോള്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ കൈ പിടിച്ച് യുവതി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക