നടിയും മോഡലുമായ അലീന അമോൺ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. റിയാലിറ്റി ഷോകളിലൂടെയും ഫാഷൻ റാമ്പുകളിലൂടെയുമെല്ലാം ശ്രദ്ധ നേടിയ അലീന നടൻ ബാലു വർഗീസിനെയാണ് തന്റെ ജീവിത പങ്കാളിയാക്കിയിരിക്കുന്നത്.
വലിയതുറയിലെ എസ്.ഐ ദമ്പതിമാരായി അഭിലാഷും അലീനയും
തന്റെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ചുകൊണ്ട് അലീന എത്താറുണ്ട്. ഇരുവർക്കും ഒരു മകനുമുണ്ട്. ആസിഫ് അലി, ബാലു വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ഒരുമിച്ചെത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അലീനയും എത്തിയിരുന്നു.
ഇപ്പോഴിതാ അലീന പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് അലീന എത്തിയിരിക്കുന്നത്. ബ്ലാഷ് വിത്ത് അനാമികയാണ് വസ്ത്രത്തിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക