കൊച്ചിയിൽ പെറ്റമ്മയുടെയും സുഹൃത്തിനെയും ക്രൂര മർദ്ദനത്തിൽ പതിനാറുകാരന് ഗുരുതരമായി പരിക്കേറ്റു. അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും ചേർന്ന് കമ്പിവടികൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു
കുട്ടിയുടെ ശരീരത്തിൽ കത്രിക ഉപയോഗിച്ച മുറിവേൽപ്പിച്ചതിന്റെ പാടുകളുമുണ്ട്.അമ്മയുടെ സുഹൃത് വീട്ടിൽ വരുന്നതിനെ കുട്ടി ചോദ്യം ചെയ്തതാണ് ക്രൂര മർദ്ദനത്തിന് ഇടയാക്കിയത്.സംഭവത്തിൽ കുട്ടിയുടെ അമ്മ രാജേശ്വരി,അമ്മയുടെ സുഹൃത് സുനീഷ്,അമ്മുമ്മ വളർമതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാജേശ്വരിയുടെ മൂന്നു മക്കളിൽ മൂത്ത കുട്ടിയാണ് ഇത്.
ഗുരുതരമായി പരിക്ക് പറ്റിയ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൊഴിയെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക