വയനാട് കഴമ്പ് കുന്ന് ഊരിലെ അഞ്ജ്ലിയുടേയും അവനീതിന്റേയും സേവ് ദ ഡേറ്റ് വീഡിയോ ശ്രദ്ധേയമാകുന്നു. ‘ഏങ്കള കല്ല്യാണാഞ്ചു’ എന്ന വീഡിയോയിൽ കാടും തുടിയും പാട്ടുമൊക്കെയുണ്ട്. ‘മെയ് മാസ 29ക്കു ഏങ്കള കല്യാണാഞ്ചു…..ഒക്കളും വന്തൊയി മക്കളെ…..’ എന്ന പാട്ടും കാട്ടിനുള്ളില്‍ ചിത്രീകരിച്ച മനോഹരമായ കാഴ്ച്ചകളുമാണ് വീഡിയോയിലുള്ളത്.
ഗോത്ര വിഭാഗത്തിലെ മാധ്യമപ്രവര്‍ത്തകനായ അവനീതും അഞ്ജലിയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന് സാക്ഷിയാകാന്‍ എല്ലാവരേയും ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. “ഏങ്കള കല്യാണാഞ്ചു..ഒക്കളും വന്തൊയി മക്കളെ…’ എന്ന് പണിയ ഭാഷയില്‍ പറഞ്ഞാല്‍ മലയാളത്തില്‍ ‘മെയ് മാസം 29-ന് ഞങ്ങളുടെ കല്ല്യാണമാണ്. എല്ലാവരും കല്ല്യാണത്തിന് വരണം’ എന്നാണ് അർത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക