വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. മെയ് 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായിരുന്നു.
ചിത്രത്തെ സംബന്ധിച്ച് പുറത്തുവന്ന എല്ലാ വാർത്തകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. മംമ്ത മോഹൻദാസും പ്രിയ വാര്യരും ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള സെൽഫി ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി സോമൻ. പ്രിയ വാര്യർക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക