രവി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജയുള്ളത്. അഞ്ചു ഭാഷകളില്‍ നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്റെ ശബ്ദത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും തെലുഗില്‍നിന്ന് വെങ്കടേഷും ഹിന്ദിയില്‍ നിന്ന് ജോണ്‍ എബ്രഹാമും കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്.
അഭിഷേക് അഗർവാൾ ആർട്ട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ നിർമ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഈവന്റുകൾ നാളിതുവരെ കാണാത്ത വിധത്തിലാണ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ രാജമുൻധ്രിയിലെ ഗോദാവരി നദിയ്ക്ക് കുറുകെയുള്ള ഹാവലോക്ക് പാലത്തിന് മുകളിൽ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കൺസെപ്റ്റ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് റിലീസിനായി ഒരു ട്രെയിനും അവർ വാടകയ്ക്കെടുത്തിരുന്നു.
നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണമെഴുതിയത് ശ്രീകാന്ത് വിസ്സയും കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്. ദസറയ്ക്ക് ടൈഗര്‍ നാഗേശ്വര റാവു തിയേറ്ററുകളിലെത്തും. ഒക്ടോബര്‍ 20നാണ് ചിത്രം റിലീസ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക