സ്വകാര്യ വാഹനത്തിൽ വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച് ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ സ്റ്റിക്കർ പതിച്ചു കരിപ്പൂർ വിമാനത്താവള പരിസരത്തെത്തിയ സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
4 പേർ ഓടി കടന്നുകളഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരനിൽനിന്നു സ്വർണം തട്ടാനാണു സംഘം എത്തിയതെന്നു പൊലീസ് അറിയിച്ചു. അർജുൻ ആയങ്കിയുടെ കവർച്ചസംഘത്തിൽ പെട്ടയാളായ
കണ്ണൂർ കക്കാട് സ്വദേശി മജീഫ് (28), അങ്കമാലി ചുള്ളി സ്വദേശി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കടന്നുകളഞ്ഞ 4 പേർക്കായി അന്വേഷണം തുടരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക