ഹൈദരാബാദ്: ‘2018’ എന്ന ചിത്രം 100 കോടി കഴിഞ്ഞു കളക്ഷന്‍. അതിനിടെ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകള്‍ മെയ് 26 ന് റിലീസ് ചെയ്യുകയാണ്. ഹൈദരാബാദില്‍ 2018 ലെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത തെലുങ്ക് താരങ്ങള്‍ ഈ മലയാള പടത്തെ പ്രശംസയാല്‍ മൂടുകയാണ്. .
തെലുങ്ക് യുവതാരം നാഗ ചൈതന്യ, 2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് വിശേഷിപ്പിച്ചത്.
നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. “2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കില്‍ റിലീസാകുന്നു കാണാന്‍ മറക്കരുത്.
സംവിധായകൻ ജൂഡിനേയും താരങ്ങളേയും നാഗചൈതന്യ പേരെടുത്ത് അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരും എല്ലാ രീതിയിലും മികച്ചുനിന്നു. ഇങ്ങനെയൊരു ചിത്രം തെലുങ്കിൽ അവതരിപ്പിച്ചതിന് ബണ്ണി വാസിന് നന്ദി പറയുന്നുമുണ്ട് യുവതാരം. നാഗചൈതന്യയുടെ ട്വീറ്റിന് നന്ദിയറിയിച്ചുകൊണ്ട് നടൻ ടൊവിനോ തോമസും പിന്നാലെയെത്തി. അതേ സമയം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം എന്ന വിശേഷണത്തിലാണ് ‘2018’.
പ്രതികരിക്കാൻ ഇവിടെ എഴുതുക