ജനീവ∙ കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു, ഇപ്പോഴിതാ അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടിരിക്കുകയാണ്. എബോള, സാർസ്, സിക തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പട്ടികയിലുള്ള ‘ഡിസീസ് എക്സ്’ (അജ്ഞാത രോഗം) എന്ന പരാമർശം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ‘ഡിസീസ് എക്സി’ലെ ‘എക്സ്’ എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ലാണ് ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനുശേഷം, കോവിഡ് ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങി. അടുത്ത ഡിസീസ് എക്സ് എബോള, കോവിഡ് എന്നിവ പോലെ ‘സൂനോട്ടിക്’ (മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന രോഗം) ആയിരിക്കുമെന്നും വിദഗ്ധർ പറയുന്നു. ‘ഡിസീസ് എക്സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക