വിവാദ ചിത്രം കേരള സ്റ്റോറിക്ക് ചില സംസ്ഥാനങ്ങൾ വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് നടി കങ്കണ റണാവത്. സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്കിയ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് നടിവാദിച്ചു. ഹരിദ്വാര്‍ സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിലായിരുന്നു നടിയുടെ പ്രതികരണം.
സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നൽകിയ സിനിമ നിരോധിക്കാന്‍ പാടില്ല. ഏത് സിനിമയുടെയും വിജയം സിനിമാ മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. കേരള സ്റ്റോറി എന്ന സിനിമ നിര്‍മിക്കപ്പെടുമ്പോള്‍ അതിലൂടെ ജനങ്ങളുടെ പരാതികളാണ് പരിഹരിക്കുന്നത്.
അത്തരം സിനിമകള്‍ സിനിമാ മേഖലെ വളരെയധികം സഹായിക്കുന്നുണ്ട്. ജനങ്ങൾ സിനിമ കാണാന്‍ ആഗ്രഹിക്കുന്നതും അതിനെ പുകഴ്ത്തുന്നതും സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യുന്നു. കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളില്ലെന്ന് ബോളിവുഡ് സിനിമാ മേഖലയെ കുറിച്ച് പ്രേക്ഷകര്‍ക്ക് എപ്പോഴും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക