മലയാളത്തില്‍ ഇപ്പോൾ ബോക്സ് ഓഫീസ് വിജയം നേടി കുതിക്കുന്ന ചിത്രമാണ് ‘2018’. ചിത്രം ഇതിനകം 100 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. അതിനിടെ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകള്‍ മെയ് 26 ന് റിലീസ് ചെയ്യുകയാണ്. ഹൈദരാബാദില്‍ 2018 ലെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത തെലുങ്ക് താരങ്ങള്‍ അടക്കം ഈ മലയാള പടത്തെ അഭിനന്ദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്.
തെലുങ്ക് യുവതാരം നാഗ ചൈതന്യ, 2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് വിശേഷിപ്പിച്ചത്.
നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. “2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കില്‍ റിലീസാകുന്നു കാണാന്‍ മറക്കരുത്. ജൂഡ് ആന്റണി ജോസഫ്, ടൊവിനോ തോമസ്, ലാൽ സാർ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈയരശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നാഗ ചൈതന്യയുടെ ട്വീറ്റിന് ടൊവിനോ ഉടന്‍ തന്നെ നന്ദി അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മറ്റു താരങ്ങളും നടന് നന്ദി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക