വളരെ കുറച്ച് ചേരുവകൾ മാത്രമാണ് നമുക്ക് മുട്ട ഫ്രൈ തയ്യാറാക്കാനായി വേണ്ടത്. എന്തൊക്കെയാണ് ചേരുവകൾ എന്നും എങ്ങനെയാണ് മുട്ട ഫ്രൈ തയ്യാറാക്കേണ്ടത് എന്നും നമുക്ക് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് മുട്ടയാണ്. മുട്ട പൊട്ടിച്ച്എണ്ണ പുരട്ടിയ ഇഡ്ഢലി തട്ടിൽ ഒഴിച്ച് ആവി കയറ്റി വേവിച്ചെടുക്കുക. വേവിച്ചെടുത്ത മുട്ട ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ കുറച്ച് മുളക് പൊടി, കുറച്ച് മഞ്ഞൾ പൊടി, കുറച്ച് ഗരം മസാല,കുറച്ച് കുരുമുളക് പൊടി, എന്നിവയെടുത്ത് പാകത്തിന് ഉപ്പ് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം വേവിച്ചു മാറ്റി വെച്ച മുട്ടയിൽ നന്നായി തേച്ചു പിടിപ്പിക്കുക. പിന്നീട് മീൻ വറുക്കുന്നത് പോലെ എണ്ണയൊഴിച്ച് വറുത്തെടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക