ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും അതിന്റെ അകത്തളങ്ങളുടെയും ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. മെയ് 28 ഞായറാഴ്ചയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. രണ്ടാം മോദി സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
ദേശീയ ചിഹ്നങ്ങളായ മയിലും താമരയും ആല്‍മരവും പ്രമേയമാക്കിയുള്ള വിശാലമായ ഹാളുകളും അത്യാധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ ഘടിപ്പിച്ച ഇരിപ്പിടങ്ങളും മുറികളും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ളതാണ് ലോക്സഭാ ചേംബര്‍. രാജ്യസഭാ ചേബര്‍ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും.ദേശീയ വൃക്ഷമായ ആല്‍മരം ഉള്ള തുറന്ന മുറ്റത്തിന് അനുബന്ധമായാണ് സെന്‍ട്രല്‍ ലോഞ്ച് സൃഷ്ടിച്ചിരിക്കുന്നത്. ബിമല്‍ ബസ്മുഖ് പട്ടേല്‍ രൂപ കല്പ ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരം ടാറ്റ പ്രൊജക്ടസ് ആണ് നിര്‍മിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക