ലോകേഷ് കനകരാജ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്കുമായി സന്തോഷ് ശിവന്. ‘മുംബൈകാര്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. സന്തോഷ് ശിവന് 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനാകുന്നത്.
വിക്രാന്ത് മസ്സേ, താനിയ മാണിക്ടല, രാഘവ് ബിനാനി, ഹൃദു ഹറൂണ്‍, ഇഷാന് മിശ്ര, സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, സച്ചിന് ഖേഡേക്കര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിടുന്നത്. ജ്യോതി ദേശ്പാണ്ഡെയും റിയ ഷിബുവും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക