കണ്ണൂർ: തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലെ കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ ബി എസ് സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ www.admission.kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. ഗാര്‍മെന്റ് ഡിസൈനിംഗ്, കാഡ്, അഡ്വാന്സ്ഡ്് പാറ്റേണ്‍ മേക്കിംഗ്, മര്‍ച്ചന്റൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, ഫോട്ടോഗ്രാഫി, ഫാഷന്‍ ഇല്ലസ്ട്രേഷന്, സര്‍ഫെയ്സ് ഓര്‍ണമെന്റേഷന്‍ എന്നിവയാണ് കോഴ്സില്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 12. കൂടുതല്‍ വിവരങ്ങള്‍ ഐ ഐ എച്ച് ടിയുടെ www.iihtkannur.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497 2835390, 8281574390.
പ്രതികരിക്കാൻ ഇവിടെ എഴുതുക