കാസര്‍ഗോഡ്: ഗവ. പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ രണ്ട്, അഞ്ച്, ആറ്, എട്ട് തീയ്യതികളില്‍ നടക്കും.
ജൂണ്‍ രണ്ടിന് കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കും അഞ്ചിന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിനും ആറിന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനും എട്ടിന് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കുമാണ് കൂടിക്കാഴ്ച.
ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത. കൂടിക്കാഴ്ചക്ക് ഹാജരാകുന്നവര്‍ അതത് ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് മുമ്പ് ബയോഡാറ്റ, എല്ലാ അക്കാദമിക/പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം പോളിടെക്നിക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2234020, 9995681711.
പ്രതികരിക്കാൻ ഇവിടെ എഴുതുക