തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺഎയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഉത്തരവ്. പരിശോധിച്ച് നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് മറ്റു സ്കൂളുകളിലേക്ക് മാറാൻ ടി.സിയും നിർബന്ധമില്ലെന്നും ഉത്തരവിൽ പറയുന്നു. ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് അംഗീകാരമുള്ള സ്കൂളുകളില്‍ ചേരാന്‍ ടിസിയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇത്തരം സ്കൂളുകളില്‍ നിന്ന് ടിസി ലഭിക്കാത്ത സാഹചര്യം ഉണ്ടെങ്കില്‍, രണ്ടു മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസ്സുകളില്‍ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭിക്കും.
സംസ്ഥാനത്ത് നിരവധി അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം സ്കൂളുകളിൽ നിന്നും മറ്റു സ്കൂളുകളിലേക്ക് മാറാൻ നിരവധി നൂലാമാലകൾ നേരിടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക