പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ പൂജ നടത്താന്‍ നാരായാണന് സ്വാമിയെയും സംഘത്തെയും എത്തിച്ചയാള്‍ പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഇവരെ പൊന്നമ്പലമേട്ടില്‍ എത്താന്‍ സഹായിച്ച കൊച്ചുപമ്പ കെഎഫ്ഡിസി കോളനിയിലെ ഈശ്വരന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് ഡിവിഷന് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ വനം വകുപ്പും മൂഴിയാര്‍ പൊലീസും നാരായണന് നമ്പൂതിരിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക