മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2 വിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിലെ ഐശ്വര്യ റായ് യുടെ പ്രകടനത്തെ പുകഴ്ത്തി അഭിഷേക് ബച്ചൻ. ഐശ്വര്യ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമാണ് നന്ദിനിയെന്നും ആ റോൾ അവിസ്മരണീയമാക്കാൻ ആഷിന് സാധിച്ചുവെന്നുമാണ് അഭിഷേകിന്റെ വാക്കുകൾ.
ഒരു സ്വകാര്യ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് നന്ദിനിയോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. ഐശ്വര്യയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു.
ഐശ്വര്യയുടെ നീണ്ട ഇടവേളക്ക് ശേഷം തമിഴിലേക്കുളള മടങ്ങി വരവ് കൂടിയായിരുന്നു പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ഏപ്രിലിൽ ആണ് പുറത്തിറങ്ങിയത്. ഐശ്വര്യയുടെ അഭിനയത്തിന് മികച്ച നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
ഐശ്വര്യയുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പിഎസ് 2 ന്റെ വിജയം ഒരുമിച്ചാണ് ആഘോഷിച്ചതെന്നും അഭിഷേക് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക