കൊച്ചി: നടന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേയൊരു താരം എന്നാണ് ജൂഡ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. സ്നേഹത്തിനും ചേര്‍ത്തുനിര്‍ത്തലിനും നല്ല വാക്കുകള്‍ക്കും നന്ദിയെന്ന് ജൂഡ് ഫേസ് ബുക്കില്‍ കുറിച്ചു.
“ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേയൊരു താരം. പച്ചയായ മനുഷ്യൻ. നന്ദി മമ്മൂക്ക ഈ സ്നേഹത്തിന്, ചേർത്തു നിർത്തലിന്, നല്ല വാക്കുകൾക്ക്”, എന്നാണ് ജൂഡ് ഫേസ് ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജൂഡിന്റെ പോസ്റ്റ്.
ജൂഡ് സംവിധാനം ചെയ്ത 2018 എന്ന സിനിമ ബോക്സ്ഓഫീസില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക