ന്യൂഡൽഹി: ഡൽഹിയിൽ 16 വയസുള്ള പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. ഷാഹാബാദിൽ ഞായറാഴ്ച വൈകുന്നേരമാണ് ആണ് തലയ്ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പ്രതി സാഹിലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പെൺകുട്ടിയും പ്രതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നു.
സാക്ഷി ദിക്ഷീതെന്ന പെണ്‍കുട്ടിയാണ് പതിനഞ്ചിലേറെ തവണ ശരീരത്തില്‍ കുത്തും കല്ല് കൊണ്ട് തലയ്ക്കടിയുമേറ്റ് കൊല്ലപ്പെട്ടത്. ഇരുപതുകാരനായ സഹിലാണ് പ്രതി. ആക്രമണം കണ്ട് നിരവധിപ്പേര്‍ തടിച്ചുകൂടിയെങ്കിലും ആരും യുവാവിനെ തടഞ്ഞില്ല. സുഹൃത്തിന്റെ വീട്ടില്‍ ബര്ത്ഡേ പാര്‍ട്ടിക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി അരുകൊല ചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.
20 കാരനായ സാഹിൽ ഒളിവിലാണ്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പെൺകുട്ടിയുടെ ശരീരവും രക്തത്തിൽ കുളിച്ചിരിക്കുന്നതും കണ്ടെത്തി. കൊലയാളിക്കായി പൊലീസ് സംഘം തിരച്ചിൽ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക