പുറമെ നിന്നുള്ള ഭക്ഷണം കഴിച്ചാൽ ഭഷ്യവിഷബാധ ഉണ്ടാകും എന്ന് പേടിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ കൃത്യമായി ശുചിത്വം പാലിച്ചില്ലെങ്കിൽ നമ്മുടെ അടുക്കളയിൽ നിന്നു പോലും നമുക്ക് ഭഷ്യവിഷബാധയേൽക്കാം. രോഗാണുക്കളെ അകറ്റി നിർത്തി അടുക്കളയിൽ ശുചിത്വം ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
പാചകം ചെയ്യാൻ തുടങ്ങുന്നതിനു മുൻപും ശേഷവും ഭക്ഷണവുമായി സമ്പർക്കം വരുന്ന എല്ലാ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.
ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ അവശിഷ്ടങ്ങൾ അപ്പപ്പോൾ തന്നെ വേസ്റ്റ് ബിന്നിലേക്ക് നിക്ഷേപിക്കണം.
പാകം ചെയ്യാത്ത ഇറച്ചി, മുട്ട തുടങ്ങിയ ഭക്ഷണസാധനങ്ങൾ അണുക്കളെ മറ്റ് ആഹാര പദാർത്ഥങ്ങളിലേക്ക് പടർത്തും. അതിനാൽ ചെയ്തതിനു ശേഷം പാത്രങ്ങളും കൈകളും സോപ്പ് ഉപ്പുപയോഗിച്ചു കഴുകണം.
പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡിൽ വച്ച് ഇറച്ചിയോ മീനോ മുറിക്കരുത്. ഇതിനായി പ്രത്യേകം കട്ടിങ് ബോർഡും കത്തിയും സൂക്ഷിക്കുക.
അടുക്കളയിൽ പാത്രങ്ങളും കൈകളും തുടയ്ക്കാനുപയോഗിക്കുന്ന ടവലുകളും തുണികളും കൃത്യമായി ചൂട് വെള്ളത്തിൽ കഴുകിയുണക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.കഴിയുമെങ്കിൽ പേപ്പർ ടവലുകൾ ഉപയോഗിക്കുക.
അടുക്കളപ്പണികൾ ചെയ്യുമ്പോൾ മോതിരങ്ങളും മറ്റും ഊരി വയ്ക്കുക. മാവ് കുഴയ്ക്കുമ്പോളും മറ്റും മോതിരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് ആഹാരത്തിലേക്ക് പകരുന്നത് ഇത് വഴി തടയാം.
ഫ്രിഡ്ജും ഫ്രീസറും പ്രഷർ കുക്കറിന്റെ ഉൾവശവും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക.
സിങ്കും ചുറ്റുമുള്ള ഭാഗങ്ങളും വൃത്തിയാക്കിയ ശേഷം ഏതെങ്കിലും ഡിസ്ഇൻഫെക്റ്റന്റ് കലർത്തിയ ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി കഴുകുന്നത് അണുക്കളെ പൂർണമായി ഇല്ലാതാക്കാൻ സഹായിക്കും.
മൂടികളുള്ള വേസ്റ്റ് ബിൻ ഉപയോഗിക്കുക. ബിന്നിലെ ഭാഷണാവശിഷ്ടങ്ങൾ എന്നും മാറ്റി ഡിസ്ഇൻഫെക്റ്റന്റ് കൊണ്ട് വൃത്തിയാക്കണം.
പാകം ചെയ്ത ഭക്ഷണം രണ്ടു മണിക്കൂറിലേറെ സാധാരണ ഊഷ്മാവിൽ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക