കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു തൊടുപുഴയിൽ 11 പേർക്ക് പരിക്ക്. പാറമട തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവർ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. പാറമടയിൽ തൊഴിലാളികൾക്കു വിശ്രമിക്കാൻ നിർമിച്ചിരിക്കുന്ന താൽക്കാലിക ഷെഡിൽ നിൽക്കുമ്പോഴാണു ശക്തമായ മിന്നലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക