മോഹൻലാലിന്റെ ഡ്രൈവറായി വന്ന് അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി മാറിയ വ്യക്തിയാണ് നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ. ഇപ്പോൾ ലാൽ അഭിനയിക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളുടെയും നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകൻ കൂടിയാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ഇപ്പോഴത്തെ വിജയത്തിന് പിന്നിലും ആന്റണിയുടെ കരസ്പർശം ഉണ്ട് എന്നതിൽ തെല്ലും സംശയമില്ല.
മോഹൻലാലിന് ആരോടും കണക്ക് പറഞ്ഞ് പണം മേടിക്കാൻ അറിയില്ല അദ്ദേഹത്തെ എളുപ്പം പറ്റിക്കാൻ സാധിക്കും എന്നാൽ ആന്റണി അങ്ങനെയല്ല. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പ്രൊഡക്ഷൻ കൺട്രോളറും നടനുമായ ബദറുദ്ദീൻ ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. മോഹൻലാലിന്റെ കലാപരമായുള്ള കഴിവ് അദ്ദേഹത്തിന്റെതു തന്നെയാണ് പക്ഷേ സാമ്പത്തിക ആസൂത്രണം നടപ്പിലാക്കി കൊടുത്തത് ആന്റണിയാണ്. “വിശ്വസ്തത”,” വിധേയത്വം” എന്നീ രണ്ട് വാക്കുകളാണ് ആന്റണി.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന “മലൈക്കോട്ട വാലിബൻ” ആണ് മോഹൻലാലിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. കൂടാതെ മോഹൻലാൽ തന്നെ സംവിധാനം നിർവഹിക്കുന്ന “ബറോസ്”ലൂസിഫറിന്റെ രണ്ടാം ഭാഗമായ “എമ്പുരാൻ” ജിത്തു ജോസഫിന്റെ “റാം” തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ലാൽ ചിത്രങ്ങൾ. രജനീകാന്ത് നായകനായ “ജയിലർ” എന്ന തമിഴ് സിനിമയിൽ അതിഥി വേഷത്തിലും ലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക