ബോളിവുഡ് നടന് രണ്‍വീര്‍ സിംഗ് ഹോളിവുഡിലേക്ക് കിടക്കുന്നതായി റിപ്പോർട്ട്. വില്യം മോറിസ് എന്‍ഡവര്‍ (ഡബ്ല്യുഎംഇ) എന്ന അന്താരാഷ്ട്ര ടാലന്റ് ഏജന്‍സിയുമായി താരം കരാര്‍ ഒപ്പുവച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഗാല്‍ ഗാഡോട്ട്, എമ്മ സ്റ്റോണ്‍, ഓപ്ര, ചാര്‍ലിസ് തെറോണ്‍ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളെ പ്രതിനിധീകരിക്കുന്നതും ഇതേ ഏജന്‍സിയാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള പ്രാതിനിധ്യത്തിനായി രണ്‍വീര്‍ ഡബ്ല്യുഎംഇയുമായി ഒപ്പുവച്ചു എന്ന വാർത്തകൾ ആണ് ലഭിക്കുന്നത്.
മുൻപ് ആലിയ ഭട്ടിനും ഹോളിവുഡ് പ്രോജക്ടുകള്‍ അന്താരാഷ്ട്ര ടാലന്റ് ഏജന്‍സിയായ വില്യം മോറിസ് എന്‍ഡവറുമായി (ഡബ്ല്യുഎംഇ) ഒപ്പുവച്ചതിനെ തുടർന്ന് ലഭിച്ചിരുന്നു.
2010-ല്‍ അനുഷ്ക ശര്‍മ്മയുടെ കൂടെ യഷ് രാജ് ഫിലിം സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം ബാന്‍ഡ് ബാജ ബാരാത് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക