തിയേറ്ററുകളിൽ വിസ്മയം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് ജൂഡ് ആന്റണിയുടെ 2018 എന്ന ചിത്രം. ഇതിനോടകം 165 കോടിയോളം ചിത്രം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ റെക്കോർഡാണ് ദിവസങ്ങൾക്കുള്ളിൽ 2018 നേടിയത്. കേരളം ഒന്നാകെ അഭിമുഖീകരിച്ച പ്രളയമെന്ന കെടുതിയെ വെള്ളിത്തിരയിലേക്ക് എത്തിച്ച ജൂഡ് പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു.
‘പനിനീർ പൂ പോലെ സുന്ദരി’, ചിത്രങ്ങൾ പങ്കുവച്ച് ശ്വേത; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അതേസമയം, അടുത്ത മാസം ഒടിടിയിൽ റിലീസ് ചെയ്യുകയുമാണ് ചിത്രം. എന്നാൽ ഇപ്പോൾ ജൂഡ് പങ്കുവച്ച പ്രിയ നടനൊപ്പമുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. മമ്മുട്ടിക്കൊപ്പമുളള ചിത്രമാണ് ജൂഡ് പങ്കുവച്ചിരിക്കുന്നത്.
”ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം . പച്ചയായ മനുഷ്യൻ , നന്ദി മമ്മൂക്ക ഈ സ്നേഹത്തിനു , ചേർത്തു നിർത്തലിന് , നല്ല വാക്കുകൾക്ക്” എന്ന വരികളോടെയാണ് ജൂഡ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക