സൂപ്പർ ക്ലാസ്സ് ബസ്സുകളിൽ യുപിഐയിലൂടെ ടിക്കറ്റിന് പണം സ്വീകരിച്ച് കെഎസ്ആർടിസി. ഫോൺ പേയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കി. കണ്ടക്ടറുടെ ഫോണിലുള്ള യുപിഐ ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണം കൈമാറാം.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചില ബസുകളിൽ മാത്രമാണ് പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ക്രമേണ ഇത് മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. യുപിഐ ഉപയോഗിച്ച് ടിക്കറ്റിന് പണം സ്വീകരിക്കാവുന്ന ഈ ആപ്പിൽ ബസുകളുടെ റൂട്ടും ഫെയർ വിശദാംശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യുപിഐ ആപ്പുകൾ വഴി കളക്ഷൻ ലഭിച്ച തുക വേ ബില്ലിൽ രേഖപ്പെടുത്തി കണ്ടക്ടർക്ക് അടയ്ക്കാൻ കഴിയുന്നതാണ് സംവിധാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക