മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ കുക്കി തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച രാത്രി കുമ്പി പോലീസ് സ്റ്റേഷന് പരിധിയിലെ താങ്ജെങ്ങിലാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ഇംഫാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചാനുങ്ങിലും കനത്ത വെടിവയ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അവിടെ നിന്ന് ഇതുവരെ ഒരു അപകട റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ ആളുകളെയും അവരുടെ വീടുകളിലേക്ക് വേഗത്തില്‍ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച പറഞ്ഞു.
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മെയ്തേയ്, കുക്കി സമുദായങ്ങളില്‍ നിന്നുള്ള ഇരകളെ കണ്ട അദ്ദേഹം അവര്‍ക്ക് സുരക്ഷ ഉറപ്പുനല്‍കുകയും വീട്ടിലേക്ക് സുരക്ഷിതമായി മടങ്ങുന്നത് ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക