സമൂഹമാധ്യമങ്ങളിലൂടെ മാത്രമല്ല ടെലിവിഷൻ ചാനൽ പരിപാടികളിലൂടെയും താൻ ബോഡി ഷെയ്മിംഗിന് ഇരയാകുന്നുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സിനിമാതാരം ഹണി റോസ്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ തന്റെ ശരീരത്തെക്കുറിച്ച് പറഞ്ഞു പരിഹസിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സങ്കടം തോന്നിയിട്ടുള്ളത് എന്ന് താരം മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഉദ്ഘാടനം സംബന്ധിച്ച ട്രോളുകളെല്ലാം ഒരു പരിധിവരെ താൻ ആസ്വദിക്കാറുണ്ട് എന്നും പക്ഷേ ആ പരിധി വിടുമ്പോൾ എല്ലാം ബാധിച്ചു തുടങ്ങും എന്നും ഇപ്പോൾ താൻ അതെല്ലാം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണ് പതിവ് എന്നും ഹണി റോസ് പറഞ്ഞു. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന റാണിയാണ് ഹണിയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം. പുതുമുഖ താരം നിയതി കാദംബി നായികയാവുന്ന ചിത്രത്തിൽ ഹണിയെ കൂടാതെ ഉർവശി, ഭാവന,ഇന്ദ്രൻസ് തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക