ഇപ്പോൾ ഒട്ടുമിക്ക എല്ലാ വീടുകളിലും പാൽ ഉപയോഗിക്കുന്നുണ്ട്. നമ്മൾ ഉപയോഗിക്കുന്ന പാലിന് ഗുണമേന്മയുണ്ടോ? പാലിൽ വെള്ളം ചേർത്തിട്ടുണ്ടോ? എന്ന് നമുക്ക് പലപ്പോഴും സംശയം ഉണ്ടാവാറുമുണ്ട്. അങ്ങനെയുള്ള പാലിന്റെ ഗുണമേന്മ നമുക്ക് തന്നെ പെട്ടെന്ന് തിരിച്ചറിയാൻ ചെറിയ ചില വിദ്യകളാണ് പറയുന്നത്.
പ്രകൃതിദത്തമായ പാലിൽ സോപ്പിന്റെ അംശം കാണപ്പെടുമ്പോൾ ആ പാല് സിന്തറ്റിക് പാൽ എന്നാണ് അറിയപ്പെടുന്നത്. സിന്തറ്റിക് പാൽ ഉപയോഗിക്കുന്നത് ശരീരത്തിനും വളരെയധികം ദോഷകരമാണ്. നമ്മൾ വാങ്ങുന്ന പാലിൽ സോപ്പിന്റെ അംശം ഉണ്ടോ എന്ന് നമുക്ക് തിരിച്ചറിയാൻ വളരെ എളുപ്പമാണ്.ചിലപ്പോൾ രുചി വ്യത്യാസം കൊണ്ട് തന്നെ നമുക്ക് സിന്തറ്റിക് പാൽ തിരിച്ചറിയാൻ സാധിക്കും. അങ്ങനെയല്ലാത്ത സന്ദർഭങ്ങളിൽ ഒരു തുള്ളി പാലെടുത്ത് നമ്മുടെ നമ്മുടെ കയ്യിൽ വെച്ച് ഒന്ന് ഉരസി നോക്കുക. അപ്പോൾ സോപ്പ് പത പോലെ ഒരു എണ്ണമയം നമ്മുടെ കൈകളിൽ ഉണ്ടെങ്കിൽ അത് സിന്തറ്റിക് പാൽ ആണ്.
നമ്മൾ വാങ്ങുന്ന പാലിൽ വെള്ളം ചേർത്തിട്ടുണ്ടോ എന്ന് അറിയാനും ഇതുപോലൊരു എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ ഒരു ചരിഞ്ഞ പ്രതലത്തിലോ ഒരുതുള്ളി പാൽ ഒഴിച്ച ശേഷം ഒഴുകാൻ അനുവദിക്കുക.പെട്ടെന്ന് ഒഴുകി പോകുന്നുവെങ്കിൽ പാലിൽ വെള്ളം ചേർത്തു എന്ന് ഉറപ്പിക്കാം. ചൂടാക്കുമ്പോൾ പാലിന് മഞ്ഞനിറം കാണുന്നുണ്ടെങ്കിൽ പാലിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക